കിങ്ങ്‌കോയില്‍ മാട്രസുകള്‍: മാട്രസ് സ്റ്റുഡിയോ

ബാംഗ്ലൂരിലെ സ്പര്‍ഷ് മാര്‍ക്കറ്റിങ്ങിന്റെ സഹോദരസ്ഥാപനമാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന മാട്രസ് സ്റ്റുഡിയോ. ഈ സ്ഥാപനം കിങ് കോയില്‍ (യുഎസ്എ), മാഗ്നിഫ്‌ളെക്‌സ്(ഇറ്റലി), സീലി(യുഎസ്എ) എന്നിങ്ങനെ വിവിധ പ്രീമിയം ഗ്ലോബല്‍ മാട്രസ് ബ്രാന്‍ഡുകള്‍ കേരളത്തിലും കര്‍ണാടകത്തിലും വിപണനം ചെയ്തു വരുന്നുണ്ട്. മാട്രസ് സ്റ്റുഡിയോയുടെ കിങ്‌കോയില്‍ മാട്രസുകള്‍ക്കു മാത്രമായുള്ള എക്‌സ്‌ക്ലൂസീവ് ഷോറൂം കൊച്ചി വൈറ്റിലയിലെ എന്‍എച്ച് 47 ബൈപ്പാസിലാണ് പ്രവര്‍ത്തിക്കുന്നത്. യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ പസഫിക്, മിഡില്‍ ഈസ്റ്റ്,

കരീബിയന്‍, നോര്‍ത്ത് അമേരിക്ക എന്നിങ്ങനെ ലോകത്തുടനീളമുള്ള നൂറോളം രാജ്യങ്ങളില്‍ വില്‍ക്കപ്പെടുന്ന കിങ്ങ്‌കോയില്‍ മാട്രസുകളാണ് ലോകവിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള മാട്രസ് ബ്രാന്‍ഡ് എന്ന കമ്പനി അവകാശപ്പെടുന്നു. ക്രൗണ്‍ പ്ലാസ, റാഡിസണ്‍, ഹയാത്ത് റീജന്‍സി, ഹോളിഡേ ഇന്‍, റിനായിസന്‍സ്, ഹില്‍ട്ടണ്‍ വേള്‍ഡ് വൈഡ്, റമദ, താജ്, ലീല കോവളം, മലബാര്‍ ഹോസ്പിറ്റാലിറ്റി, മുത്തൂറ്റ് ഹോസ്പിറ്റാലിറ്റി, രാഗമയ എന്നിങ്ങനെ ലോകമെമ്പാടുമുള്ള 10 മില്യണില്‍ പരം ഹോട്ടല്‍ റൂമുകളിലും ഈ മെത്തകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. മുകള്‍ഭാഗത്ത് ഹൈ ജിഎസ്എം നിറ്റഡ് ഫാബ്രിക്കുപയോഗിച്ചു നിര്‍മ്മിക്കുന്ന രണ്ട് ഇഞ്ചു കനമുള്ള എച്ച്ഡി മെമ്മറിഫോമും വശങ്ങളില്‍ ത്രിമാന എയര്‍വെന്റുകളുമുള്ള ഈ കിടക്കകള്‍ ശരീരഭാഗത്തിനും ആകൃതിക്കും അനുസരിച്ചു വഴങ്ങുന്നവയാണ്.

മേല്‍ത്തരം ഫാബ്രിക്ക് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ഈ കിടക്കകള്‍ സുഖനിദ്രയ്‌ക്കൊപ്പം വായുസഞ്ചാരം ഉറപ്പാക്കിക്കൊണ്ട് ശരീരത്തിന്റെ ആരോഗ്യവും സംരക്ഷിക്കുന്നതാണ്. ഫ്‌ളാന്‍ജര്‍ ടോപ്പ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ഈ കിടക്കകള്‍ ശരീരഭാരത്തിന്റെ ഭൂരിഭാഗവും ഹൈ ഡെന്‍സിറ്റി പോക്കറ്റ് സ്പ്രിങ് കോറിലേക്ക് കൈമാറ്റം ചെയ്യുന്നതിനാല്‍ ശരീരത്തിന് മികച്ച താങ്ങും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാട്രസ് സ്റ്റുഡിയോ, ഉീീൃ ചീ. 52/3178 ആ, തറയില്‍ ചേമ്പേഴ്‌സ്, എന്‍എച്ച് 47 ബൈപ്പാസ്, വൈറ്റില, കൊച്ചിന്‍-682019 ഫോണ്‍: 0484 4021155.
Email: contact@mattressstudio.in,
Web: www.mattressstudio.in