ആരോഗ്യകരമായ അടുക്കളയ്ക്ക്‌

സ്വയം രൂപകല്‍പ്പന ചെയ്ത വീടുകളും, അതിഥിയെന്ന നിലക്ക് മറ്റു പല വീടുകളും സന്ദര്‍ശിക്കുമ്പോള്‍  അവിടെയെല്ലാം അതിവിശാലവും, വളരെ ചെറുതും,ആഡംബര പൂര്‍വ്വം അലങ്കരിക്കപ്പെട്ടതു മുതല്‍, അതിവികൃതമായതു വരെയുള്ളവിവിധ അടുക്കളകള്‍ കാണാനായിട്ടുണ്ട്. ഓരോ സന്ദര്‍ശനവേളയിലും വ്യത്യസ്തതരത്തിലാണ് ഓരോ അടുക്കളയും കൈകാര്യം ചെയ്യപ്പെടുന്നതെന്ന് പ്രത്യേകംശ്രദ്ധിക്കാറുണ്ട്. വിറകടുപ്പുപയോഗിച്ച് പാചകം ചെയ്യുന്ന കോട്ടയത്തെ പരമ്പരാഗതഅടുക്കള മുതല്‍ എറണാകുളത്തെ അത്യാഡംബര വില്ലയിലെ ‘എഗ് ടൈമറും’വിവിധോദ്ദേശ്യ വൈദ്യുത സ്റ്റൗവും ഒക്കെ ഉള്ള അത്യാധുനിക അടുക്കള വരെ അവയില്‍ പെടും.കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടതാണെങ്കില്‍ പോലും ശുചിത്വമില്ലാത്തഒരു അടുക്കള ആരും ഇഷ്ടപ്പെടില്ല. ചിലയിടങ്ങളില്‍ കിച്ചന്‍ സിങ്കിന്റെ തൊട്ടടുത്താകും   ജലശുദ്ധീകരണ സംവിധാനം.

വേറെ ചിലയിടത്ത് പലവ്യഞ്ജനങ്ങള്‍ സൂക്ഷിക്കേണ്ട ഏരിയയ്ക്ക് അരികിലാകും കിച്ചന്‍ സിങ്ക്.പാചകം ഏതളവിലാണെങ്കിലും അതിനാവശ്യമായ ധാരാളം പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ സൂക്ഷിക്കുന്ന അടുക്കള തന്നെയാണ് വീട്ടിലെ ഏറ്റവും വലിയ തൊഴിലിടം. അതുകൊണ്ടു തന്നെ അവിടെ സൗകര്യങ്ങള്‍ക്കും, പ്രവര്‍ത്തനക്ഷമതക്കുമൊപ്പം പ്രാധാന്യം ശുചിത്വത്തിനുമുണ്ട്. അടുക്കളയെക്കുറിച്ചുള്ള ചില മിഥ്യാധാരണകളെ പൊളിച്ചെഴുതാന്‍ കാലമായിരിക്കുന്നു.

ബ്ലാക്ക് ഗ്രനൈറ്റ് കൗണ്ടര്‍ടോപ്പാണ് ഏറ്റവും ശുചിയായത്ഇതു പൂര്‍ണ്ണമായും ശരിയല്ല.കടും നിറങ്ങളിലുള്ള കൗണ്ടര്‍ടോപ്പിലെ കറയും, അഴുക്കും, മറ്റു മാലിന്യങ്ങളും പലപ്പോഴുംകണ്ണില്‍ പെട്ടെന്നു വരില്ല. ഇളം നിറങ്ങളിലുള്ള കൗണ്ടര്‍ടോപ്പാണെങ്കില്‍ ഇതു ശ്രദ്ധയില്‍പ്പെടാനും, വൃത്തിയാക്കാനും എളുപ്പമാണ്. ക്വാര്‍ട്‌സോ, മാര്‍ബിള്‍ ടോപ്പോ പോലുള്ള സുഷിരങ്ങളുള്ള ഇളം നിറങ്ങളിലുള്ള കൗണ്ടര്‍ടോപ്പുകള്‍ കറകള്‍ വലിച്ചെടുക്കുകയും ചെയ്യും. ഓരോ ഉപഭോക്താവിനും ഇന്റീരിയര്‍ ഡിസൈനറുടെ  സഹായത്തോടെ ബഡ്ജറ്റിനും, അഭിരുചിക്കും, ഡിസൈനിനുമിണങ്ങുന്ന മികച്ച കൗണ്ടര്‍ടോപ്പ് തെരഞ്ഞെടുക്കാവുന്നതാണ്.